ഒ.ടി.ടി റിലീസ് ചെയ്ത ദൃശ്യം 2-ന് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോളിതാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ -ജിത്തു ജോസഫ് ചിത്രം. ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ദൃശ്യം 2. നൂറ് സിനിമകളുടെ പട്ടികയില്‍ ദൃശ്യത്തിന് ഏഴാം സ്ഥാനം നേടാന്‍ ആയത് അഭിമാനകരമായ കാര്യം തന്നെയാണ്. മാത്രമല്ല ഈ പട്ടികയിലെ ഏക ഇന്ത്യന്‍ സിനിമ കൂടിയാണിത്.
ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ദ് ലിറ്റില്‍ തിങ്‌സ് എന്നീ സിനിമകള്‍ക്കൊപ്പമാണ് ദൃശ്യം 2 പട്ടികയില്‍ ഇടം നേടിയത്.