'അതില്‍ നിന്നാണ് 'ദൃശ്യം 2'ലെ മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായത്', ക്ലൈമാക്‌സിന് മുമ്പത്തെ വലിയ ട്വിസ്റ്റിനെ കുറിച്ച് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 2 മാര്‍ച്ച് 2021 (12:31 IST)
'ദൃശ്യം 2' റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാലും ജീത്തു ജോസഫും 'ദൃശ്യം 2'കണ്ട പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി. രസകരമായതും എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്നതുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ജോര്‍ജുകുട്ടിയായി എത്തിയ മോഹന്‍ലാലിനോട് സിനിമയിലെ ഏറ്റവും ട്വിസ്റ്റ് ഏതായിരുന്നു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം.  
 
ചോദ്യത്തിന് നല്ലൊരു മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്.
ജോര്‍ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നു. ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാന്‍ പോകുകയാണ് എന്ന്. പക്ഷേ വേറെ കഥയാണ് പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് മാര്‍ച്ച് അഞ്ചിന് തുടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍