'ആറാട്ടില്‍ മോഹന്‍ലാലിന്റെ വണ്‍മാന്‍ഷോ', പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (12:25 IST)
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. എല്ലാ വിഭാഗം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന മാസ് എന്റര്‍ടെയ്നറായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു വിവരം കൈമാറിയിരിക്കുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ചിത്രത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും ലാലേട്ടന്റെ വണ്‍മാന്‍ഷോ ആണ് ആറാട്ട് എന്നാണ് അദ്ദേഹം പറയുന്നത്.
 
മോഹന്‍ലാല്‍ എന്ന താരത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തമാശ, കുസൃതി, പാട്ട്, നൃത്തം, ആക്ഷന്‍, കിടിലന്‍ ഡയലോഗുകള്‍ അങ്ങനെയെല്ലാം കോര്‍ത്തിണക്കിയ ഒരു ഗംഭീര മാസ്സ് ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
പുലിമുരുകന് ശേഷം ഉദയ കൃഷ്ണ ഒരുക്കുന്ന തിരക്കഥയും ബി ഉണ്ണികൃഷ്ണന്റെ സംവിധാനവും കൂടിച്ചേരുമ്പോള്‍ മികച്ചത് പ്രതീക്ഷിക്കാം.നല്ലൊരു ടെക്‌നിക്കല്‍ ടീമും ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും വിജയ് ഉലകനാഥ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍