'ദൃശ്യം 2' തെലുങ്ക് റീമേക്ക് ,തുടങ്ങുന്നു, ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് ആരംഭിക്കും

കെ ആര്‍ അനൂപ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (16:39 IST)
'ദൃശ്യം 2' തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. മാര്‍ച്ച് 5 ന് ചിത്രീകരണം ആരംഭിക്കും. പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് ഹൈദരാബാദ് ആണ്.സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തെലുങ്ക് പതിപ്പും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ചിത്രം നിര്‍മ്മിക്കും. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടിയെ തെലുങ്ക് അവതരിപ്പിക്കുന്നതും ഒരു പ്രമുഖ നടനാണ്.
 
തെലുങ്കിലെ ജോര്‍ജ്ജുകുട്ടി ആകുന്നത് നടന്‍ വെങ്കിടേഷാണ്.ദൃശ്യം ആദ്യഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തിലും അദ്ദേഹം തന്നെയായിരുന്നു നായക വേഷത്തില്‍ എത്തിയത്. അന്ന് ഈ സിനിമ സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു.മീന തന്നെയാണ് തെലുങ്കിലും നായിക.നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍