മോഹന്‍ലാലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. അടുത്തിടെ എറണാകുളത്ത് സിനിമയുടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായെങ്കിലും ഇനിയും നാല് ദിവസത്തെ ഷൂട്ടിംഗ് ബാക്കി ആണെന്നാണ് വിവരം. ശേഷിക്കുന്ന ജോലികള്‍ മാര്‍ച്ച് രണ്ടാം ആഴ്ചയില്‍ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.
മാസും ആക്ഷനും മാത്രമല്ല നെയ്യാറ്റിന്‍കര ഗോപന്റെ കയ്യില്‍ ഉള്ളത് അടിപൊളി കോമഡി നമ്പറും ഉണ്ടാകും. ഓണത്തിന് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.