ആക്ഷന്‍ ത്രില്ലറിലെ നായികയായി മഞ്ജുവാര്യര്‍, 'മിസ്റ്റര്‍ എക്‌സ്'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:22 IST)
മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ തമിഴ് സിനിമയില്‍ സജീവമാകുകയാണ്.ധനുഷ് നായകനായ 'അസുരനി'ലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ പുത്തന്‍ സിനിമയാണ് 'മിസ്റ്റര്‍ എക്‌സ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രിണ്‍സ് പിക്‌ച്ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനഘയും സിനിമയിലുണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി നടക്കും. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആനന്ദ് തന്നെയാണ്.
 
 
  
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article