എന്താണ് ചാക്കോച്ചന്റെ 'ചാവേർ'? നിങ്ങൾ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:20 IST)
കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തിച്ച് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ റിലീസിന് തയ്യാർ.സെപ്റ്റംബർ 21ന് തിയറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
ട്രെയിലർ സെപ്റ്റംബർ അഞ്ചിന് എത്തും.സ്വാതന്ത്ര്യം അർധരാത്രിയിൽ, അജ?ഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. 
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിൻറോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article