പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കാര്‍ത്തി, ഷൂട്ടിംഗ് അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:47 IST)
ജയം രവി, വിക്രം, റഹ്മാന്‍ എന്നിവര്‍ക്ക് ശേഷം, 'പൊന്നിയന്‍ സെല്‍വന്‍' എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് കാര്‍ത്തി പൂര്‍ത്തിയാക്കി.മധ്യപ്രദേശിലെ ഷെഡ്യൂള്‍ ന് ശേഷം ടീം തമിഴ്‌നാട്ടിലേക്ക് അടുത്തിടെ എത്തിയിരുന്നു.മണിരത്‌നവും സംഘവും അടുത്ത ഷെഡ്യൂളിനായി പൊള്ളാച്ചിയിലേക്ക് പോകും.പൊള്ളാച്ചിയില്‍ ഒരു ഗാനരംഗം ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്
<

இளவரசி @trishtrashers, நீங்கள் இட்ட ஆணை நிறைவேற்றப்பட்டது.

இளவரசேசசசசச @actor_jayamravi, என் பணியும் முடிந்தது! #PS #PonniyinSelvan

— Actor Karthi (@Karthi_Offl) September 16, 2021 >
ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ്, ശരത്കുമാര്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി എന്നീ വന്‍ താരനിര അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article