കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്‍സ,കടുവ ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 നവം‌ബര്‍ 2021 (10:07 IST)
കടുവ ചിത്രീകരണം പുരോഗമിക്കുകയാണ്. ടീമിനൊപ്പം നടി സംയുക്ത മേനോന്‍ അടുത്തിടെയാണ് ചേര്‍ന്നത്. എല്‍സ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് നടി പറഞ്ഞിരുന്നു.ഷൂട്ടിംഗ് ലൊക്കേഷനിലെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 'കടുവ'യുടെ ചിത്രീകരണം കഴിഞ്ഞമാസം 24നാണ് പുനരാരംഭിച്ചത്. 
പൃഥ്വിരാജ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സെറ്റിലുണ്ട്. കലാഭവന്‍ ഷാജോണ്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു

70 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article