'ദൃശ്യം 2'ന് ശേഷം ഫഹദ് ഫാസില്‍ ചിത്രവും ആമസോണ്‍ പ്രൈമില്‍, സസ്‌പെന്‍സ് ഒളിപ്പിച്ച് 'ജോജി' ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 31 മാര്‍ച്ച് 2021 (18:33 IST)
'ദൃശ്യം 2'ന് ശേഷം വീണ്ടുമൊരു മലയാള ചിത്രം കൂടി ആമസോണ്‍ പ്രൈമില്‍. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധേയമാക്കുന്നത്. നായക കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതും സസ്‌പെന്‍സ് ഒളിപ്പിച്ചുമാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. 
 
രണ്ട് ദിവസത്തോളം മീനായി ചുണ്ടയിടുന്ന ഫഹദ് കഥാപാത്രം സിനിമയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് സൂചനയാണ് നല്‍കുന്നത്. ഒടുവില്‍ ചൂണ്ടയില്‍ എന്തോ കുടുങ്ങുകയും അതിനെ എത്ര വലിച്ചിട്ടും കിട്ടാത്ത അത്ര ഭാരമുള്ളത് ആയതിനാല്‍ ഫഹദിന് അതിനെ കരകയറ്റാന്‍ ആകുന്നില്ല. എന്നാല്‍ അത് എന്താണെന്നുള്ള സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ടീസര്‍ പുറത്തുവന്നത്.വൈകാതെതന്നെ ട്രെയിലര്‍ ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ പുറത്തു വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article