'സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്'; രഹസ്യം വെളിപ്പെടുത്തി സഹോദരന്‍ കാര്‍ത്തി

കെ ആര്‍ അനൂപ്
ബുധന്‍, 31 മാര്‍ച്ച് 2021 (17:10 IST)
അച്ഛന്‍ ശിവകുമാറിനെ പോലെ തമിഴ് സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. സഹോദരങ്ങള്‍ക്ക് അപ്പുറം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇടയ്ക്കിടെ സൂര്യയുമായുള്ള ബാല്യകാല ഓര്‍മ്മകള്‍ കാര്‍ത്തി പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തില്‍ പുതുതായി പങ്കുവെച്ച ചിത്രവും രസകരമായ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മാത്രമല്ല സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗവും നടന്‍ വെളിപ്പെടുത്തി.
 
സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താന്‍ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാര്‍ത്തി പറയുന്നത്. ഒരേ ഡിസൈനുകളുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സൂര്യയേയും കാര്‍ത്തിയേയും ചിത്രത്തില്‍ കാണാം. ഇരുവരുടെയും പഴയകാല ചിത്രം ആരാധകരിലും കൗതുകം ഉണര്‍ത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article