മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ പോലെ ഒരു താരം ഉള്ള ധൈര്യത്തിലാണ് വിരാട് കോലി ഓപ്പണിങ് സ്ഥാനം ഏറ്റെടുത്തതെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്ത കോലിയുടെ തീരുമാനത്തെ ചൂണ്ടികാട്ടിയാണ് സഹീറിന്റെ പ്രസ്‌താവന.