പിന്നാലെയെത്തിയ സൂര്യകുമാർ യാദവും രോഹിത്ത് തുടങ്ങിവെച്ചത് പൂർത്തിയാക്കുന്ന ജോലിയാണ് ഏറ്റെടുത്തത്. 17 പന്തിൽ 3 ഫോറും 2 സിക്‌സറും അടക്കം 32 റൺസാണ് സൂര്യകുമാർ നേടിയത്. തുടർന്നെത്തിയ ഹാർദിക്കും ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. 17 പന്തിൽ 4 ഫോറും 2 സിക്‌സറും അടക്കം ഹാർദ്ദിക് 39 റൺസെടുത്തു. കോലി 52 പന്തിൽ നിന്നും 7 ഫോറുകളും 2 സിക്‌സറുകളും അടക്കം 80 റൺസുമായി പുറത്താവാതെ നിന്നു.