51 ദിവസത്തെ ചിത്രീകരണം, 'എതര്‍ക്കും തുനിന്തവന്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സൂര്യ

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (09:58 IST)
മാസങ്ങള്‍ക്കുശേഷം സൂര്യയുടെ ഒരു ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നടിപ്പിന്‍ നായകന്റെ എതര്‍ക്കും തുനിന്തവന്‍ ചിത്രീകരണം പൂര്‍ത്തിയായി. ഇനി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിന്റെ നാളുകള്‍. ചിത്രീകരണം പൂര്‍ത്തിയായ വിവരം പാണ്ടിരാജാണ് അറിയിച്ചത്. 
 
51 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.സൂര്യയ്ക്കും, സണ്‍ പിക്‌ചേഴ്‌സിനും സിനിമാറ്റോഗ്രാഫര്‍ രത്‌നവേലുവിനും പാണ്ടിരാജ് നന്ദിയും അറിയിച്ചു.കാരൈക്കുടിയില്‍ ആയിരുന്നു പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.
 
സൂര്യയുടെ കരിയറിലെ 40-ാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റൂറല്‍ ഡ്രാമയാണ് ചിത്രം.
 
 പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article