ഡിസംബറില്‍ നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ ആലോചന

Webdunia
ശനി, 4 സെപ്‌റ്റംബര്‍ 2021 (09:08 IST)
കോവിഡ് പ്രതിസന്ധിക്കിടെ നിശ്ചലമായ സിനിമാ മേഖലയെ പഴയ ഉണര്‍വിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡിസംബറില്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. തിയറ്ററുകള്‍ നീണ്ട കാലത്തേക്ക് അടച്ചിടുന്നത് സിനിമാ വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ക്രിസ്മസ് റിലീസുകള്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ സിനിമ മേഖലയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തിയറ്ററുകള്‍ തുറന്നാലും കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. തിയറ്ററില്‍ നൂറ് ശതമാനം പ്രേക്ഷകരെ അനുവദിക്കാനും സാധ്യതയില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും തിയറ്ററുകള്‍ തുറന്നാല്‍ സിനിമാ വ്യവസായം കൂടുതല്‍ ഉണര്‍വിലേക്ക് എത്തുമെന്ന് ഈ മേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരും പ്രതീക്ഷിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article