പോലീസ് യൂണിഫോമില്‍ ആസിഫ് അലി,'കുറ്റവും ശിക്ഷയും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (09:00 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും.രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും സിനിമയെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു.
 ഇക്കഴിഞ്ഞ ജൂലൈ 2ന് തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീളുകയായിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അലന്‍സിയര്‍ ലെ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article