നയന്‍താരയ്‌ക്കൊപ്പം പ്രിയാമണിയും,ഷാരുഖ് ഖാന്‍-ആറ്റ്‌ലി ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (08:54 IST)
ഷാരുഖ് ഖാന്‍-ആറ്റ്‌ലി ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പൂനെയിലാണ് ചിത്രീകരണം തുടങ്ങിയത്. ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് നടന്‍ എത്തുന്നത്.ഒന്നിലധികം വേഷപ്പകര്‍ച്ചകളില്‍ ഷാരൂഖ് എത്തും എന്നും പറയപ്പെടുന്നു.
 
നയന്‍താരയാണ് നായിക. ആറ്റ്‌ലി ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങളായ രാജാ റാണിയിലും ബിഗിലും നയന്‍താര ആയിരുന്നു നായിക.പ്രിയ മണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.സിദ്ധാര്‍ഥ് ആനന്ദിന്റെ പത്താന്‍ ആണ് ഷാരൂഖ് ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article