പൃഥ്വിരാജിന്റെ നായികയായി നയന്‍താര,അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' വരുന്നു !

കെ ആര്‍ അനൂപ്

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (09:11 IST)
അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തും. നടന്‍ അജ്മല്‍ അമീറും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയ്ക്ക് ഗോള്‍ഡ് എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് അജ്മല്‍ ഒരു ഇന്‍സ്റ്റാഗ്രാം ലൈവില്‍ പറഞ്ഞു.
 
അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമ പോലെ തന്നെ ആകും ഇതൊന്നും അജ്മല്‍ വെളിപ്പെടുത്തി.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് പൂര്‍ണമായും കേരളത്തിന് പുറത്ത് ഷൂട്ട് ചെയ്യുമെന്നാണ് വിവരം.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനാല്‍ സെപ്റ്റംബര്‍ പകുതിയോടെ കൂടി ഗോള്‍ഡ് ചിത്രീകരണം ആരംഭിക്കും.
   
ഫഹദ് ഫാസില്‍-നയന്‍താര ടീമിന്റെ 'പാട്ട്' അല്‍ഫോണ്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ചിത്രം നടക്കാതെ പോയെന്നാണ് തോന്നുന്നത്. അതിനാല്‍ ആകും സംവിധായകന്‍ ഗോള്‍ഡ് എന്നൊരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍