മമ്മൂട്ടിയുടെ മരയ്ക്കാർ വെറും പ്രഹസനം മാത്രം, സന്തോഷ് ശിവൻ ഏറെ അകന്നു?

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (14:27 IST)
മലയാളക്കരയെ ഒന്നടങ്കം ആവേശം കൊള്ളിച്ചാണ് പ്രിയദർശനും സന്തോഷ് ശിവനും കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രം ഒരേ സമയം പ്രഖ്യാപിച്ചത്. പ്രിയദർശന്റെ മരയ്ക്കാർ മോഹൻലാൽ ആണെങ്കിൽ സന്തോഷ് ശിവന്റെ മരയ്ക്കാർ മമ്മൂട്ടി ആണ്. 
 
എന്നാൽ, പ്രഖ്യാപനം നടന്നുവെന്നല്ലാതെ മമ്മൂട്ടിച്ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേഷൻസ് ഒന്നുമുണ്ടായില്ല. പ്രഖ്യാപനത്തിന് ശേഷം സന്തോഷ് ശിവൻ നിശബ്ദനായിരുന്നു. എന്നാൽ, അതിനുശേഷമാണ് സന്തോഷ് ശിവൻ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രത്തിലേക്ക് കടന്നത്. മമ്മൂട്ടി ക്യാമ്പിൽ നിന്നും സന്തോഷ് ശിവൻ ഏറെ അകന്നുവെന്നും കുഞ്ഞാലി മരയ്ക്കാർ ഇനി സാധ്യമാകില്ലെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.  
 
അതേസമയം, പ്രിയദർശൻ തന്റെ കുഞ്ഞാലി മരയ്ക്കാറുമായി ഏറെ ദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചു. ഡിസംബർ പത്തോടു കൂടി ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. രാമേശ്വരം, ഊട്ടി എന്നിവിടങ്ങളിലും രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച കൂറ്റൻ സെറ്റിലും ആണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article