കാളിദാസന്റെ നായികയായി എസ്‌തർ!

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (14:19 IST)
കാളിദാസ് ജയറാമിനെ നായകനായ്യി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ. മഞ്ജുവാര്യൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത് എസ്‌തർ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
 
ബാല താരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് എസ്‌തർ. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്ന 'ഓളി'ലെ നായികയും എസ്‌തർ ആയിരുന്നു.
 
വളരെ നേരത്തെ കമിറ്റ് ചെയ്ത സിനിമയാണ് ജാക്ക് ആന്റ് ജില്ലെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു വലിയ ഗ്യാപ്പ് വന്നതാണെന്നും എസ്‌തർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article