അനന്തഭദ്രത്തിലെ 'ദിഗംബരന്‍' വീണ്ടും എത്തുന്നു, അതിരന്‍ സംവിധായകന്റെ പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (08:42 IST)
മലയാളികള്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അനന്തഭദ്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.ദിഗംബരന്‍ വീണ്ടുമെത്തുന്നു. അതും ടൈറ്റില്‍ റോളില്‍.
 
 സുനില്‍ പരമേശ്വരന്‍ എഴുതിയ അനന്തഭദ്രം എന്ന നോവല്‍ സന്തോഷ് ശിവന്‍ സിനിമ ആക്കുകയായിരുന്നു. ഇപ്പോഴിതാ ഇതേ നോവല്‍ വീണ്ടും സിനിമ ആകുകയാണ്.ദിഗംബരന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുനില്‍ പരമേശ്വരന്‍ തന്നെയാണ് സിനിമയാക്കുന്ന വിവരം ലോകത്തെ അറിയിച്ചത്.
 
പൃഥ്വിരാജ്, കാവ്യ മാധവന്‍, ബിജു മേനോന്‍, കലാഭവന്‍ മണി എന്നിവരായിരുന്നു അനന്തഭദ്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. പുതിയ ചിത്രത്തില്‍ ആരെല്ലാം ഉണ്ടാകുമെന്ന കാര്യം വൈകാതെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article