40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാപ്റ്റന്‍ കൂള്‍ ആണെന്ന് തെളിയിക്കുന്ന സ്‌പെഷ്യല്‍ വീഡിയോയുമായാണ് ബാറോസ് ടീം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഛായാഗ്രഹകന്‍ സന്തോഷ് ശിവനും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും തങ്ങളുടെ പ്രിയപ്പെട്ട ലാല്‍സാറിന് പിറന്നാളാശംസകള്‍ നേര്‍ന്നു.