തകർന്നുപോയ ആ സംവിധായകനെ കൈ പിടിച്ചുയർത്തി മമ്മൂട്ടി!

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (14:47 IST)
സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. ചെറിയ കലാകാരന്മാരെ വരെ മമ്മൂട്ടി കൈയ്യൊഴിഞ്ഞ് സഹായിക്കാറുണ്ട്. അടുപ്പമുള്ളവരെ എന്നും ചേർത്തു പിടിക്കുന്നവരിൽ മുൻപന്തിയിൽ തന്നെയുണ്ട് മെഗാസ്റ്റാർ. അത്തരത്തിൽ ഒരു കഥ സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു. 
 
‘ഉണ്ണി ആറന്മുള എന്ന സംവിധായകനെ കുറിച്ചാണ് ആലപ്പി പറയുന്നത്. രതീഷ് നായകനായ ‘എതിർപ്പുകൾ‘ എന്ന സിനിമയായിരുന്നു ഉണ്ണി സംവിധാനം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടിക്ക് ചെറിയൊരു വേഷവും നൽകി. അന്ന് മമ്മൂട്ടി നായകനായി വരുന്ന സമയമായിരുന്നു.’ 
 
‘സിനിമയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും ഉണ്ണി സ്വയം ഏറ്റെടുത്തു. കഥ, തിരക്കഥ, സംവിധാനം, ഗാനങ്ങൾ ഉണ്ണി ആറന്മുളയുടേതായിരുന്നു. ചിത്രത്തിനായി ഒന്നര ഏക്കർ ഭൂമിയും വിറ്റു. സിനിമയ്ക്ക് വേണ്ടി ജോലി രാജിവെച്ചു. സിനിമ പൂർത്തിയാക്കുന്നതിന് മുൻപേ മമ്മൂട്ടി സൂപ്പർതാരമായി വളർന്നു. മമ്മൂട്ടി ഉണ്ടെങ്കിൽ ചിത്രം ഏറ്റെടുക്കാമെന്ന് ഡിസ്ട്രിബ്യൂട്ടർ അറിയിച്ചു. അങ്ങനെ ഉണ്ണി മമ്മൂട്ടിയെ കാണാനെത്തി’.
 
‘അങ്ങനെ ചിത്രം റിലീസ് ചെയ്തു. പക്ഷേ, ദുരന്തചിത്രമായി അത് മാറി. എന്നിട്ടും ഉണ്ണി വീണ്ടുമൊരു ചിത്രം അനൌൺസ് ചെയ്തു. ‘സ്വർഗം’ എന്ന ചിത്രത്തിൽ മുകേഷ്, തിലകൻ എന്നിവരായിരുന്നു അഭിനയിച്ചത്. നല്ല ചിത്രമായിരുന്നു. പക്ഷേ, അതും പരാജയമായി. സിനിമയ്ക്കായി സ്വത്തും പണവും എല്ലാം ഇല്ലാതാക്കി. ഒടുവിൽ വീട്ടുകാരെല്ലാം ഉണ്ണിയെ ഒഴിവാക്കി.’
 
‘ഉണ്ണി ഇപ്പോഴുമുണ്ട്. ഞങ്ങളെല്ലാം എല്ലാ സഹായവും ചെയ്യും. ഇപ്പോഴും വിളിക്കാറുണ്ട്. ഉണ്ണി ഇപ്പോൾ തനിച്ചാണ്. അടുത്തിടെ ഉണ്ണി മമ്മൂട്ടിയെ കാണാൻ ചെന്നു. തന്റെ ദുഃഖങ്ങളെല്ലാം പറഞ്ഞപ്പോൾ മമ്മൂട്ടി സഹായിക്കാമെന്ന് ഉറപ്പ് നൽകി. ‘എന്റെ ഓഫീസിൽ പോയിരുന്നോളൂ ഉണ്ണി, മാസാവസാനം ഒരു തുക വാങ്ങിക്കോ‘ എന്നായിരുന്നു മമ്മൂട്ടി ഉണ്ണിയോട് പറഞ്ഞത്. - സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article