വെള്ളമിറങ്ങി, ചില ‘ഇഴജന്തുക്കളും’ പുറത്തിറങ്ങി തുടങ്ങി- ഷാന്റെ വാക്കുകൾക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ബുധന്‍, 22 ഓഗസ്റ്റ് 2018 (11:02 IST)
മഹാപ്രളയം കേരളത്തെ മുക്കിയപ്പോൾ ഉണർന്നത് മനുഷ്യനാണ്. പ്രളയക്കെടുതിയിൽ നിന്നും കേരളം പതുക്കെ ചുവടുവെച്ച് ഉയരുകയാണ്. ഇതോടെ ഇതുവരെ ഉറങ്ങിക്കിടന്നിരുന്ന ചില ഇഴജന്തുക്കളും പുറത്തിറങ്ങി തുടങ്ങിയെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പറയുന്നു.
 
പാമ്പ്, പഴുതാര തുടങ്ങിയ ഇഴജന്തുക്കളുടെ കാര്യമല്ല ഷാൻ പറയുന്നത്.‘നമ്മൾ കരിതിയിരിക്കണം. വെളളം ഇറങ്ങി തുടങ്ങിയതോടെ മാരക വിഷമുളള മതം. രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങി തുടങ്ങിയതായെന്ന്‘ ഷാൻ ഫേസ്ബുക്കിൽ കുറിച്ചു.  
 
എന്നാൽ ഇങ്ങനെയാരു ഫേസ്ബബുക്ക് പോസ്റ്റ് ഇടാനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഷാന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
 
പ്രളയം കേരളത്തെ കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ജനങ്ങൾക്കൊപ്പം ആദ്യം മുതൽ തന്നെ ഷാൻ റഹാമാൻ കൂടെയുണ്ടായിരുന്നു. വിവിധ ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിയ്ക്കാൻ അദ്ദേഹം തന്നാൽ കഴിയുന്നത് ചെയ്തു. ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍