മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഈ വര്‍ഷം അവസാനം!

ബുധന്‍, 22 ഓഗസ്റ്റ് 2018 (10:57 IST)
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരക്കാര്‍’ ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിച്ചേക്കുമെന്ന് സൂചനകള്‍. നൂറുകോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ പേപ്പര്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായതായാണ് വിവരം. ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ പ്രസ്റ്റീജ് ചിത്രമായാണ് കുഞ്ഞാലി മരക്കാര്‍ അവതരിപ്പിക്കുന്നത്.
 
മണിരത്നത്തിന്‍റെ ‘ചൊക്കച്ചിവന്ത വാനം’ എന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ ഛായാഗ്രഹണം സന്തോഷ് ശിവനായിരുന്നു. അതിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി പൂര്‍ണമായും കുഞ്ഞാലി മരക്കാറുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സന്തോഷ് ശിവന്‍റെ തീരുമാനമെന്നറിയുന്നു. 
 
നാലാമത്തെ കുഞ്ഞാലിമരക്കാറെക്കുറിച്ചാണ് ഈ മമ്മൂട്ടിച്ചിത്രം. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 
 
അതേസമയം, മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമും കുഞ്ഞാലിമരക്കാര്‍ സിനിമയുടെ ജോലികളുമായി മുമ്പോട്ട് പോവുകയാണ്. ആദ്യം ഏത് ചിത്രം റിലീസാകുമെന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍