കുഞ്ഞാലിമരക്കാര്‍ക്ക് ശേഷം തകര്‍പ്പന്‍ പോര്; എം‌ജി‌ആര്‍ ആകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും!

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (19:55 IST)
കുഞ്ഞാലിമരക്കാര്‍ എന്ന കഥാപാത്രമാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും നടത്തിയ ഫൈറ്റ് സമീപകാല മലയാള സിനിമയുടെ സിനിമയുടെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ‘കുഞ്ഞാലിമരക്കാര്‍’ പ്രഖ്യാപിച്ചതോടെ ഇരുവരുടെയും ആരാധകര്‍ ആവേശത്തിലായി.
 
എന്തായാലും ആ പോര് തമിഴകത്തേക്കും കടക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം ജി ആര്‍ ആയി അഭിനയിക്കാന്‍ മലയാളത്തിന്‍റെ അഭിമാനനക്ഷത്രങ്ങള്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന രണ്ട് സിനിമകളിലാണ് എം ജി ആര്‍ ആയി മമ്മൂട്ടിയും മോഹന്‍ലാലും എത്തുക എന്നറിയുന്നു.
 
‘അമ്മ - പുരട്‌ചി തലൈവി’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ എം ജി ആര്‍ ആകുന്നത്. ഭാരതിരാജയാണ് ഈ സിനിമയുടെ സംവിധായകന്‍. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ജയലളിതയുടെ ജീവിതകഥയാണ്. ആ സിനിമയില്‍ എം ജി ആറിന്‍റെ റോളിലേക്കാണ് മമ്മൂട്ടിയെ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.
 
ഭാരതിരാജയുടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും. ആദിത്യ ഭരദ്വാജാണ് നിര്‍മ്മാണം. ഇളയരാജയാണ് സംഗീതം. 
 
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി നയന്‍‌താര അഭിനയിക്കുമെന്നാണ് സൂചന. ഈ സിനിമയില്‍ എം ജി ആറായി മമ്മൂട്ടിയെത്തിയാല്‍ അത് ഒരു ഗംഭീര കോമ്പിനേഷനായിരിക്കും. 
 
എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രമായി മണിരത്നം ചിത്രമായ ഇരുവറില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍