ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തില്‍ ആവി പിടിക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമപ്രതിവിധിയാണ്. ഇഞ്ചി, തുളസി, ഉള്ളി ഇവയുടെ നീരെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് സേവിക്കുന്നതും കഫക്കെട്ടിനെ ചെറുക്കും. അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്
തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു ഏറെ ഉത്തമമാണ്. കുരുമുളക് പൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത് സേവിക്കുന്നതിലൂടെയും കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.