ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഇതുകൂടി അറിഞ്ഞിരിക്കുക

ചൊവ്വ, 21 ഓഗസ്റ്റ് 2018 (17:09 IST)
ഗർഭിണികൾ യോഗ ചെയ്യുന്നത് അവരുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരും യോഗ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ വളരെ റിസ്‌ക്കായുള്ള യോഗകൾ ആ സമയത്ത് ചെയ്യാൻ പാടില്ല. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.
 
ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യാൻ കഴിയുന്ന യോഗയാണ്. ഇവ ചെയ്യുന്നതും ആ കലഘട്ടങ്ങളിൽ നല്ലതാണ്. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. 
 
സുഖപ്രസവത്തിന് സഹായകരമാകുന്ന ഇത്തരത്തിലുള്ള യോഗകൾക്ക് പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാൻ ഗർഭിണികൾ താൽപ്പര്യം കാണിക്കുന്നില്ലെങ്കിലും അവരെ ബിർബന്ധിക്കുകയാണ് ചെയ്യേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍