ആംബ്രോസായി ഷൈന്‍ ടോം ചാക്കോ, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി 'അടിത്തട്ട്' ടീം

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (15:03 IST)
സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്. ഷൈനിന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.  
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article