അമീർഖാൻറെ മഹാഭാരതം ഉടന്‍, തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ജൂണ്‍ 2020 (19:06 IST)
അമീർഖാൻറെ പുതിയ സിനിമ മഹാഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത്  കെ വി വിജയേന്ദ്രപ്രസാദാണ്. മഹാഭാരതത്തെ ആസ്‌പദമാക്കി ഒരു ഐതിഹാസിക പരമ്പര ഒരുക്കുവാൻ അമീർഖാൻ കുറെ നാളായി പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട  പ്രാരംഭ ചർച്ചകൾ വിജയേന്ദ്ര പ്രസാദുമായി നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
അമീർഖാനുമായി ചർച്ചകൾ നടന്നു എന്നും തിരക്കഥ ജോലികൾ ഉടനെ ആരംഭിക്കുമെന്നും എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. എസ് എസ് രാജമൗലിയുടെ ‘ആർ ആർ ആർ' എന്ന സിനിമയുടെ തിരക്കഥ വിജയേന്ദ്രപ്രസാദാണ് ഒരുക്കിയത്. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി റിലീസിന് തയ്യാറായി നിൽക്കുകയാണ്. 
 
അടച്ചിടൽ കാലത്തും 78കാരനായ വിജയേന്ദ്രപ്രസാദ്  തിരക്കഥ എഴുതുന്നതിൽ സജീവമായിരുന്നു. ബാഹുബലി സീരീസ്, ബജ്‌രംഗി ഭായിജാൻ, മണികർണിക, നാന്‍ ഈ, മെര്‍സല്‍ തുടങ്ങിയ വമ്പന്‍ ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതിയത് വിജയേന്ദ്രപ്രസാദാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article