അന്ന് പരസ്യമായി അപമാനിച്ചവർ ഇന്ന് വേദന പങ്കുവെക്കുന്നു: കരൺ ജോഹറിനും ആലിയ ഭട്ടിനും രൂക്ഷവിമർശനം

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (14:38 IST)
നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബോളിവുഡ് സംവിധാായകൻ കരൺ ജോഹറിനും നടി ആലിയ ഭട്ടിനും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സുശാന്തിനെ മുൻപ് രണ്ടുപേരും ചേർന്ന് ഒരു ടിവി ഷോയ്‌ക്കിടയിൽ പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് കടുത്ത വിമർശനമുയരുന്നത്.
 
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വെച്ചാണ് കരണും ആലിയയും ചേർന്ന് സുശാന്തിനെ കളിയാക്കിയത്. ടിവി താരമായതിന്റെ പേരിലായിരുന്നു അന്ന് താരം പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നതെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.സുശാന്ത് കടുത്ത പ്രതിസന്ധികളെ നേരിടുന്നതായി കുറേനാളുകളായി തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല.പിന്നെ ഇപ്പോൾ എന്തിനാണ് മുതലക്കണ്ണീർ ഒഴുക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article