അയോധ്യാ ഭൂമിതർക്കം സിനിമയാകുന്നു, നിർമാണം കങ്കണ റണാവത്ത്

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2019 (13:10 IST)
ചരിത്രസിനിമകളുടെയും ബയോപിക്കുകളുടെയും പിന്നാലെയാണ് കുറച്ചുകാലങ്ങളായി ബോളിവുഡ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം അയോധ്യ വിഷയമാണ് ഏറ്റവും അവസാനമായി സിനിമയാകുവാൻ ഒരുങ്ങുന്നത്. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രം നിർമിക്കുന്നത് കങ്കണ റണാവത്താണ്. പ്രശസ്ത സംവിധായകനായ രാജമൗലിയുടെ പിതാവും ബാഹുബലി1,ബഹുബലി2,മഗധീര എന്നിവയുടെ തിരക്കഥാക്രുത്തുമായ കെ വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
 
 നൂറ് കണക്കിന് വർഷങ്ങൾ പഴക്കമുള്ള അയോധ്യ തർക്ക കേസ്  ചെറുപ്പം മുതലെ കേട്ടു വളർന്നതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ മുഖച്ഛായ അയോധ്യ മാറ്റികളഞ്ഞു. എന്നാൽ ഒടുവിൽ ഇന്ത്യയുടെ മതേതര മുഖം കാത്തുസൂക്ഷിച്ചുകൊണ്ട് വിധിവന്നുവെന്നും കങ്കണ പറയുന്നു.
 
വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയാകുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ഇത് ഞാൻ എന്ന വ്യക്തിയുടെ കൂടി യാത്രയായതിനാലാണ് ചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കാമെന്ന് തീരുമാനിച്ചതെന്നും കങ്കണ പറഞ്ഞു. അടുത്ത വർഷത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 
 
എ എൽ വിജയുടെ സംവിധാനത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍