ഭാര്യയോട് സെക്സ് ചോദിച്ചാൽ വൃത്തികെട്ടവൻ, ചെയ്യാൻ ശ്രമിച്ചാൽ ബലാത്സംഗി; വൈറലായി കാർത്തിക് ആര്യന്റെ വാക്കുകൾ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 5 നവം‌ബര്‍ 2019 (14:18 IST)
ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. കാർത്തിക് നായകനായ പതി പത്നി ഓര്‍ വോയുടെ ട്രെയിലറിലെ ഒരു പരാമർശമാണ് വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. ബലാത്സംഗത്തെ ഹാസ്യവത്കരിക്കുന്ന രീതിയാണിതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. 
 
സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ട്രെയിലറിന് എതിരേ ഉയരുന്നത്. കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്. ‘ഭാര്യയോട് സെക്സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍ ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.’- ഈ ഡയലോഗ് ആണ് വൻ തോതിൽ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. 
 
തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ വർധിച്ച് വരുന്ന ഈ സാഹചര്യത്തിൽ ഇത്തരം നിലവാരമില്ലാത്ത കോമഡികൾ എന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്.  
 
ഭൂമി പട്നേക്കര്‍, അനന്യ പാണ്ഡ്യേ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കഥ എന്നുമാണ് ഭൂമി പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍