സൌബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പറവ ഇന്ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. രണ്ടു വർഷത്തിനടുത്ത് പറവ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ചെലവാക്കിയിട്ടുണ്ടെന്ന് സൌബിന്‍ പറയുന്നു. മനോരമ ഓണലൈനു നല്കിയ അഭിമുഖത്തിലാണ് സൌബിന്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു പറവയെന്ന് സൌബിന്‍ പറയുന്നു. ഇതിൽ സുഹൃത്ബന്ധങ്ങളും കുടുംബബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നുവെന്നും സൌബിന്‍ പറയുന്നു. കുട്ടിക്കാലത്ത് നടന്നിട്ടുള്ള കഥകൾ കൂട്ടിച്ചേർത്തതാണ് പറവയെന്ന് സൌബിന്‍ വ്യക്തമാക്കുന്നു.
കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അതിഥിയായി എത്തുന്നുണ്ട്.