മമ്മൂട്ടിയില്ല, രഞ്ജിത് വന്‍ മടങ്ങിവരവിന്!

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (19:51 IST)
നന്ദനം എന്ന സിനിമ ഓര്‍മ്മയില്ലാതെ വരില്ലല്ലോ. രഞ്ജിത് സംവിധാനം ചെയ്ത മനോഹരമായ ഒരു പ്രണയകഥ. അതിലുപരി, മലയാളത്തിന് പൃഥ്വിരാജിനെ സമ്മാനിച്ച സിനിമ. 
 
നന്ദനം പോലെ ഒരു മനോഹരചിത്രം ഒരുക്കാന്‍ രഞ്ജിത് വീണ്ടും തയ്യാറെടുക്കുകയാണ്. ‘ബിലാത്തിക്കഥ’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സേതുവാണ്.
 
മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനും അനു സിത്താരയും ജോഡിയാകുന്ന സിനിമ വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കും.
 
പ്രശാന്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ബിലാത്തിക്കഥയുടെ ഒരു ലൊക്കേഷന്‍ കോഴിക്കോട് ആയിരിക്കും. ദിലീഷ് പോത്തന്‍, കനിഹ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
 
മമ്മൂട്ടിയുടെ പുത്തന്‍‌പണത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ഇനി ഒരു ചെറിയ സിനിമ ചെയ്യാമെന്ന രഞ്ജിത്തിന്‍റെ ആലോചനയാണ് ബിലാത്തിക്കഥയിലേക്ക് എത്തിയിരിക്കുന്നത്. സംവിധായകനായ ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബിലാത്തിക്കഥ. ആര്‍ ഉണ്ണിയുടെ തിരക്കഥയില്‍ മുമ്പ് രഞ്ജിത് ‘ലീല’ ചെയ്തിരുന്നു.
Next Article