കൊല്‍ക്കത്തിയിലെ സിരിതി ക്രോസിങിന് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച കാര്‍ മൂന്നങ്ക സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപിച്ചെത്തിയ മൂന്നുപേര്‍ നടിയുടെ കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം നടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാഞ്ചന നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലാകുന്നത്.