ബാഹുബലി പൊട്ടിത്തകര്‍ന്നു!. ഇതെന്താ കഥ എന്നാണോ? ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. കളക്ഷന്‍ വെറും മൂന്നുലക്ഷം രൂപ എന്നുകൂടി കേള്‍ക്കുമ്പോഴോ? അപ്പോള്‍ പിന്നെ അഞ്ഞൂറ് കോടിക്ക് മേല്‍ വാരിക്കൂട്ടിയെന്നൊക്കെ പറയുന്നത് വെറുതെയാണോ?
ഞെട്ടി അല്ലേ? അതേ, എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയില്‍ കളക്ഷന്‍ റെക്കോര്‍ഡ് കുറിച്ച ബാഹുബലി ചൈനയിലും സൂപ്പര്‍ഹിറ്റായത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ തകര്‍ന്നടിഞ്ഞു എന്നൊക്കെ പറയുന്നത് ഇവിടത്തെ കാര്യമല്ല. അങ്ങ്, ജര്‍മ്മനിയില്‍. ഹിറ്റ്ലറുടെ സ്വന്തം ദേശത്ത്.
ജര്‍മ്മന്‍ ഭാഷയില്‍ ഡബ്ബ് ചെയ്ത് ഏപ്രില്‍ 28ന് ‘Ich Bin Baahubali’ എന്ന പേരില്‍ പുറത്തിറക്കിയ സിനിമ ബോക്സോഫീസില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. കോടികള്‍ മുടക്കിയൊരുക്കിയ ഡബ്ബിംഗ് പതിപ്പിന് ആകെ നേടാനായ കളക്ഷന്‍ വെറും മൂന്നുലക്ഷം രൂപ.
ജർമനിയിലെ പ്രമുഖ വിതരണക്കാരായ കിനോസ്റ്റാർ ആണ് ബാഹുബലി വിതരണത്തിനെടുത്തത്. എന്തായാലും ജര്‍മ്മന്‍ പതിപ്പിന്റെ വീഴ്ച സംവിധായകന് എസ് എസ് രാജമൌലിക്ക് കനത്ത ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്.