കുടിയന്‍ പോലീസാകാന്‍ മമ്മൂട്ടി തയ്യാറായില്ല, കാരണമെന്ത്?

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (15:33 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’ എന്ന ചിത്രത്തിലെ മദ്യത്തിനടിമയായ പൊലീസ് ഉദ്യോഗസ്ഥന്‍ സാം അലക്സായി മമ്മൂട്ടിയെ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍‌മാറി. പൃഥ്വിരാജ് സാം അലക്സായി മാറുകയും മെമ്മറീസ് മെഗാഹിറ്റാകുകയും ചെയ്തത് ചരിത്രം.
 
ഈ സിനിമ മമ്മൂട്ടി ഉപേക്ഷിക്കാന്‍ കാരണമെന്താണെന്ന് അറിയില്ല. മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നൊക്കെ കേട്ടപ്പോള്‍ അതൊരുപക്ഷേ ആവനാഴി പോലെയാവുമോ എന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കാം. എന്തായാലും മമ്മൂട്ടിയായിരുന്നു നായകനെങ്കില്‍ മെമ്മറീസിന്‍റെ തിളക്കം ഇനിയുമെത്രയോ വര്‍ദ്ധിച്ചേനേ, അല്ലേ?
Next Article