'ആരെയാണ് കൂടുതലിഷ്ടം?' തന്റെ പേര് പ്രതീക്ഷിച്ച ദിലീപിനെ ഞെട്ടിച്ച് കാവ്യ പറഞ്ഞത് മറ്റൊരു യുവനടന്റെ പേര് !

നിഹാരിക കെ എസ്
ബുധന്‍, 11 ഡിസം‌ബര്‍ 2024 (12:10 IST)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡി ആയിരുന്നു കാവ്യ മാധവൻ-ദിലീപ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ജോഡിയായിരുന്നു ഇത്. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞതോടെ ഒരുമിച്ച് സിനിമകൾ ചെയ്യാതെയായി. ഗോസിപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇരുവരും 2016 ൽ വിവാഹിതരായി. ദിലീപും കാവ്യയും തമ്മിൽ നടന്ന ഒരു രസകരമായ സംഭവമാണ് സംവിധായകൻ ലാൽ ജോസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.
 
അനിയത്തിപ്രാവിന് ശേഷം കുഞ്ചാക്കോ ബോബൻ തരംഗമായിരുന്നു മലയാള സിനിമയിൽ. ഈ തരംഗത്തിൽ ചെറുതായി പ്രഭ മങ്ങിപ്പോയത് നടൻ ദിലീപിനായിരുന്നു. ഏകദേശം ഒരുപോലെയുള്ള കഥാപാത്രങ്ങളും സിനിമകളുമായിരുന്നു ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ഒരു സിനിമയുടെ സെറ്റിൽ വെച്ച് 'മലയാള സിനിമയിൽ ആരെയാണ് കൂടുതൽ ഇഷ്ടം' എന്ന് ദിലീപ് കാവ്യയോട് ചോദിച്ചു. ദിലീപിന്റെ പേര് പറയുമെന്നായിരുന്നു താരം കരുതിയിരുന്നത്. എന്നാൽ, കാവ്യയുടെ മറുപടി ദിലീപിനെ പോലും ഞെട്ടിച്ചു. 
 
'മോഹൻലാൽ, മമ്മൂട്ടി ആരുടെയെങ്കിലും പേരുകൾ കാവ്യ ആദ്യം പറയുമെന്ന് ദിലീപ് കരുതി. ശേഷം ദിലീപിന്റെ പേര് പറയുമായിരിക്കും എന്ന് കരുതി. എന്നാൽ, കാവ്യ വളരെ നിഷ്കളങ്കമായി പറഞ്ഞു, 'എനിക്ക് കുഞ്ചാക്കോ ബോബനെയാണ് ഇഷ്ടം' എന്ന്', ലാൽ ജോസ് ചിരിയോടെ പറയുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article