മമ്മൂട്ടി ഇപ്പോള്‍ പണത്തിനുവേണ്ടിയല്ല സിനിമകള്‍ ചെയ്യുന്നത്, അങ്കിളിന് അവാര്‍ഡ് കിട്ടിയത് അതുകൊണ്ടാണ് !

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (13:01 IST)
തുടര്‍ച്ചയായി രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ റിലീസാവുകയും അത് രണ്ടും അത്ഭുതകരമായ വിജയം എല്ലാ അര്‍ത്ഥത്തിലും നേടുകയും ചെയ്ത കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം. യാത്രയും പേരന്‍പും സാമ്പത്തികമായി വിജയം നേടുകയും ലോകമെമ്പാടുമുള്ള നല്ല സിനിമാസ്വാദകരുടെ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
 
ഇങ്ങനെ സിനിമ ചെയ്യുക എന്നത് ഈസിയല്ല. പണത്തിനുവേണ്ടി സിനിമ ചെയ്യുമ്പോള്‍ ഇത്തരം സിനിമകള്‍ ഉണ്ടാവുകയുമില്ല. അതാണ് പറഞ്ഞുവന്നത്, മമ്മൂട്ടി ഇപ്പോള്‍ സിനിമ ചെയ്യുന്നത് പണത്തിനുവേണ്ടിയല്ല. നല്ല സിനിമകള്‍ ചെയ്യുക എന്നതുമാത്രമാണ് അദ്ദേഹം ലക്‍ഷ്യം വയ്ക്കുന്നത്. പണം പിന്നാലെ വന്നുകൊള്ളും.
 
കൊമേഴ്സ്യല്‍ പാക്കേജുകളായ ഏത് സിനിമയും പെര്‍ഫോം ചെയ്യുന്നതിനേക്കാള്‍ മികച്ച ബോക്സോഫീസ് പ്രകടനമാണ് യാത്രയും പേരന്‍‌പും നടത്തിയത്. അതിന് കാരണം, ആ രണ്ട് സിനിമകളും സത്യസന്ധമായി കഥ പറഞ്ഞു എന്നതാണ്. നല്ല കഥകള്‍ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ദാഹമാണ് ഇവിടെ വിജയിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നായകനായ ‘അങ്കിള്‍’ നേടിയിരുന്നു. ഒരര്‍ത്ഥത്തില്‍ അത് മമ്മൂട്ടിക്ക് കൂടിയുള്ള അവാര്‍ഡാണ്. അങ്കിള്‍ എന്ന കഥ സിനിമയാക്കാന്‍ മുന്നിട്ടിറങ്ങുകയും പ്രതിഫലം പോലും വേണ്ടെന്നുവച്ച് ആ പ്രൊജക്ടിനൊപ്പം നില്‍ക്കുകയും ചെയ്തത് മമ്മൂട്ടി ആയിരുന്നല്ലോ.
 
കഴിഞ്ഞ നാലുപതിറ്റാണ്ടുകാലമായി നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോഴും അത് തുടരുന്നു എങ്കില്‍ അതിന്‍റെ രഹസ്യം ഒന്നേയുള്ളൂ. സിനിമയാണ് അദ്ദേഹത്തിനെല്ലാം. സിനിമയെന്ന പാഷന് മുന്നില്‍ പണം ഒന്നുമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article