അസാധ്യ പ്രകടനം, വിസ്മയം തന്നെയാണ് ഈ ചിത്രം: പേരൻപ് കണ്ട് അമ്പരന്ന് ഋഷി രാജ് സിംഗ്

ശനി, 2 മാര്‍ച്ച് 2019 (11:18 IST)
റാം സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച പേരൻപ് എന്ന ചിത്രം അസാധ്യമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സിംഗ്. അടുത്തിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പേരൻപിനെ കുറിച്ചും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും ഋഷി രാജ് സിംഗ് വാചാലനായത്.
 
‘കുമ്പളങ്ങി നൈറ്റ്സ്, പേരൻപ് തുടങ്ങിയ ചിത്രങ്ങൾ കണ്ടു. കാണേണ്ട സിനിമ തന്നെയാണ് പേരൻപ്. ഇപ്പോഴും ഇങ്ങനെയുള്ള സിനിമകളെടുക്കാൻ ആളുകളുണ്ട് എന്നത് വളരെ വലിയ കാര്യമാണ്. വിസ്മയം തന്നെയാണ്. സിനിമ ഒരിക്കലും സമൂഹത്തെ മോശമായി ബാധിക്കാറില്ല.’
 
‘സിനിമ മനുഷ്യനെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. മമ്മൂട്ടി, മോഹൻലാൽ, സത്യൻ, ജയൻ തുടങ്ങിയവർ സിനിമകളിൽ എത്രയോ നല്ല നല്ല വേഷങ്ങൾ അവതരിപ്പിച്ചു. പൊലീസ് ആയിട്ടും, അച്ഛനായിട്ടുമൊക്കെ എത്രയോ നല്ല കാര്യങ്ങൾ അവർ ചെയ്തു. എന്നിട്ട് അതുകണ്ട് ആരെങ്കിലും നന്നായോ? പിന്നെ മോശം കാര്യങ്ങൾ മാത്രം ചെയ്യുമ്പോൾ അത് സിനിമ കണ്ടിട്ടാണെന്ന് പറയുന്നതിനോറ്റ് യോജിപ്പില്ല’ - ഋഷി രാജ് സിംഗ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍