രാജ ഈസ് ബാക്ക്, ഇത് രണ്ടും കൽപ്പിച്ചുള്ള വരവ്; മാസ് റിലീസിനൊരുങ്ങി മധുരരാജ

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (12:49 IST)
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. മാസ് ഹീറോ പരിവേഷമുളള മധുരരാജ തിയ്യേറ്ററുകള്‍ ഒന്നടങ്കം അടക്കി ഭരിക്കുമെന്നു തന്നെയാണ് ആരാധക പ്രതീക്ഷകള്‍. മാസ് റിലീസിനൊരുങ്ങുന്ന ചിത്രം ഏപ്രിൽ 12ന് തിയെറ്ററുകളിൽ എത്തും. 
 
പോക്കിരിരാജ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അണിയറക്കാര്‍ രണ്ടാം ഭാഗവുമായി എത്തുന്നത്. വലിയ ഹൈപ്പുമായി എത്തുന്ന സിനിമ ആഘോഷിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുളള മാസ് ചേരുവകളെല്ലാം സിനിമയിലുണ്ടാവുമെന്നും അറിയുന്നു. വലിയ ക്യാന്‍വാസില്‍ തന്നെയാണ് മധുരരാജ അണിയിച്ചൊരുക്കുന്നത്.
 
നേരത്തെ സിനിമയുടെ സാറ്റലൈറ്റ് അവകാശം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്ക് വിറ്റുപോയിരുന്നു. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും.നെല്‍സണ്‍ ഐപ്പാണ് ഇത്തവണ മമ്മൂക്കയുടെ മധുര രാജ നിര്‍മ്മിക്കുന്നത്.
 
വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article