ദുൽഖർ നന്നായി അഭിനയിക്കുന്നുണ്ടോ? ഇഷ്ടമാണോ നിങ്ങൾക്കവനെ?- മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (10:17 IST)
മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ മികച്ച അഭിനയം കാഴ്ച വെയ്ക്കുന്നവരിൽ മുൻ‌നിരയിൽ തന്നെയുണ്ടാകും ദുൽഖർ സൽമാന്റെ പേര്. വൻ ക്രൌഡ് പുള്ളറാണ് ഡിക്യു. ഒന്നരവർഷമായി ദുൽഖർ ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചിട്ട്. 
 
നവാഗതന്റെ സിനിമയിലൂടെയാണ് ദുൽഖർ അഭിനയ രംഗത്തേക്ക് വന്നത്. മമ്മൂട്ടിയുടെ വക യാതോരു പ്രൊമോഷനും അദ്ദേഹഥ്റ്റിനുണ്ടായിരുന്നില്ല. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്ക് എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരപുത്രന് ലഭിച്ചത്. മകന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിട്ടുള്ള തമിഴ് പടങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നന്നായി അഭിനയിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നും നിങ്ങള്‍ക്ക് അവനെ ഇഷ്ടമാണോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇഷ്ടമാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ നന്നായി അഭിനയിക്കുന്നുണ്ടോ അവനെന്നായിരുന്നു ചോദ്യം. നല്ല പോലെ ചെയ്യുന്നുണ്ടെന്ന മറുപടി ലഭിച്ചതോടെ അദ്ദേഹത്തിന് സന്തോഷമാവുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article