മോഹൻലാലിനു പകരം അദ്ദേഹം മാത്രം, ലോകത്ത് ഇങ്ങനെയൊരു നടൻ വേറെയില്ല: ഭദ്രൻ

ശനി, 2 മാര്‍ച്ച് 2019 (14:46 IST)
ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം തന്‍റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്. 
 
മോഹൻലാൽ ആരാധകർ അല്ലാത്തവർ പോലും അദ്ദേഹത്തിന്റെ ഫാനായി മാറിയ, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
 
മോഹൻലാലുമൊത്ത് ഭദ്രൻ വീണ്ടും വരുന്നുവെന്ന വാർത്തകൾ കുറച്ച് വർഷങ്ങളായി കേൾക്കുന്നുണ്ട്. അടുത്തിടെ ഭദ്രനും ഇക്കാര്യം പറഞ്ഞിരുന്നു. മോഹൻലാലുമൊത്ത് ഒരു സിനിമ സാധ്യമാകുമെന്നായിരുന്നു ഭദ്രൻ പറഞ്ഞത്. അതിനിടെ ഏത് സിനിമ ചെയ്താലും മോഹൻലാൽ പറയുന്ന ഒരു പരാതിയും ഭദ്രൻ തുറന്നു പറയുന്നു. 
 
‘മോഹൻലാലിന് എന്റെ സിനിമ ചെയ്താൽ പിന്നെ സ്ട്രെയിൻ ആണ്. എല്ലാ അസുഖങ്ങളും വരും. ലാലും അതെപ്പോഴും പറയും. എന്റെ സിനിമ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരു അടുത്ത 6 മാസത്തേക്ക് മറ്റൊരു ചിത്രം ചെയ്യാൻ കഴിയില്ല എന്ന്.’ 
 
‘എത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും ‘നോ’ എന്നൊരു വാക്ക് പറയാത്ത നടനാണ് ലാൽ. ലോകത്ത് ഇങ്ങനെയൊരു നടൻ വേറെയുണ്ടാകില്ല. ആരേയും നിരാശപ്പെടുത്തില്ല. എല്ലാത്തിനോടും സന്തോഷത്തോട് കൂടെയാണ് അദ്ദേഹം മറുപടി നൽകുക’ - ഭദ്രൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍