വിക്രമിന്റെ 'ചിയാന്‍ 62' എന്തായി? അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 8 മാര്‍ച്ച് 2024 (14:57 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' എന്ന തമിഴ് ചിത്രത്തിലാണ് നടന്‍ വിക്രമിനെ അവസാനമായി കണ്ടത്. താരം പുതിയ സിനിമ തിരക്കുകളിലേക്ക്.സംവിധായകന്‍ എസ് യു അരുണ്‍ കുമാറിനൊപ്പം 'ചിയാന്‍ 62' എന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയാണ്. 
 
എസ് യു അരുണ്‍ കുമാര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് 'ചിറ്റാ', സിനിമ നിരവധി നിരൂപക പ്രശംസ നേടിയിരുന്നു. ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ടീമില്‍ ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, സംഗീതം ജിവി പ്രകാശ് ഒരുക്കുന്നു.ഏപ്രിലോടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറയപ്പെടുന്നു. മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
 
നടന്‍ വിക്രമിന്റെ പീരിയോഡിക് ആക്ഷന്‍ ചിത്രം 'തങ്കലാന്‍' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് ഏപ്രിലിലേക്ക് മാറ്റി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article