2003ല്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ടെസ ജോസഫ്. എന്നാല്‍ പട്ടാളം പുറത്തിറങ്ങിയശേഷം നായികയായ ടെസയെ പിന്നീട് മലയാള സിനിമകളില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം 2015ലാണ് 'ഞാന്‍ സംവിധാനം ചെയ്യും'എന്ന ബാലചന്ദ്രമേനോന്റെ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയത്. പട്ടാളം ചിത്രത്തിനുശേഷം എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ടെസ ജോസഫ്.
അന്ന് വളരെ ചെറിയ പ്രായമാണ്. 2004-2003 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്? ഇന്നത്തെക്കാലത്ത് കുട്ടികള്‍ ചിന്തിക്കുന്നതും അന്നത്തെ നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബല്‍ ആയിരുന്നില്ല. പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണെന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറില്‍ ആണെങ്കില്‍ പോലും അവിടെ പാരന്റ്‌സിന് വലിയ പങ്കുണ്ട്. അവരുടെ 'എസ്' കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും കൃത്യമായ അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബജീവിതം ഒക്കെ എങ്ങനെയാകും എന്ന് അമ്മയൊക്കെ ചിന്തയുണ്ടായിരുന്നു. ഈ മേഖല നമുക്ക് ഒട്ടും പരിചയമുണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്'- ടെസ ജോസഫ് പറഞ്ഞു.