മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 13 ഏപ്രില്‍ 2024 (18:14 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്. എറണാകുളം സബ് കോടതിയാണ് ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചിത്രത്തിന്റെ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതകള്‍ പണം കൈപ്പറ്റിയ ശേഷം മുതല്‍ മുടക്കുപോലും നല്‍കാതെ കബളിപ്പിച്ചതെന്നാണ് പരാതി.
 
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രുപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതകളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍