2024 ല്‍ തന്നെ! വിനീത് ശ്രീനിവാസിന്റെ സംവിധാനത്തില്‍ ഒരു സിനിമ കൂടി, പ്രണവ് ആണോ നായകന്‍ ? ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം

കെ ആര്‍ അനൂപ്

ശനി, 13 ഏപ്രില്‍ 2024 (09:30 IST)
Visakh Subramaniam
ഹൃദയം, വര്‍ഷങ്ങള്‍ക്കുശേഷം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഇതിനുള്ള സൂചനകള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തിനിടയില്‍ വിശാഖ് വെളിപ്പെടുത്തി. പ്രണവ് തന്നെ നായകന്‍ ആകുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. 
 
2024ല്‍ തന്നെ വിനീതിനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിശാഖ്. താരനിരയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രണവ് മോഹന്‍ലാലിന്റെ കാര്യവും വിശാഖ് പറയുന്നുണ്ട്.   
 
'വര്‍ഷങ്ങള്‍ക്കുശേഷം സിനിമ തുടങ്ങിയ അന്നുമുതല്‍ ഞാന്‍ അതിനൊപ്പം തന്നെയായിരുന്നു. വേറെ ഒന്നിലേക്കും ഞാന്‍ പോയില്ല. വിനീതിന്റെ കൂടെ ഈ വര്‍ഷം തന്നെ നമ്മള്‍ ഒരു സംഭവം കൂടി ചെയ്യുന്നുണ്ട്. പ്രണവ് ഒരു യാത്ര പോകണം എന്ന് രണ്ടുപേരുടെയും അടുത്ത് പറഞ്ഞു. നിങ്ങള്‍ വേറെ ആരെങ്കിലും വെച്ച് ചെയ്യൂ. അതിനു ശേഷം നമുക്ക് നോക്കാം എന്നാണ് പറഞ്ഞത്. വൈകാതെ തന്നെ ആ സിനിമ സംഭവിക്കും',- വിശാഖ് പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍