വയ്യാതായപ്പോൾ മുലപ്പാൽ കുടിച്ചു: കോർട്ട്നി കർദാഷ്യൻ

അഭിറാം മനോഹർ

വെള്ളി, 12 ഏപ്രില്‍ 2024 (20:39 IST)
Kourtney Kardashian
അസുഖബാധിതനായിരിക്കുന്ന സമയങ്ങളിൽ താൻ മുലപ്പാൽ കുടിക്കുമെന്ന് വ്യക്തമാക്കി ടെലിവിഷൻ താരം കോർട്ട്നി കർദാഷ്യൻ. നാല് കുട്ടികളുടെ അമ്മയായ കോർട്ട്നി കഴിഞ്ഞ വർഷം നവംബറിലാണ് ഒരു മകന് ജന്മം നൽകിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം രോഗം മാറാൻ ഉപയോഗിക്കുന്ന മാർഗം പങ്കുവെച്ചത്.
 
സുഖമില്ലെന്ന് തോന്നിയതിനാൽ ഞാൻ ഒരു ഗ്ലാസ് മുലപ്പാൽ കുടിച്ചു എന്ന അടിക്കുറിപ്പിലാണ് താരം ഒരു കട്ടിലിൽ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 44കാരിയായ താരത്തിന് 4 മക്കളാണുള്ളത്. സംഗീതജ്ഞനായ ട്രാവിസ് ബാർക്കറാണ് കോർട്ട്നിയുടെ ഭർത്താവ്. 2022ലാണ് ഇവർ വിവാഹിതരാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍