മലയാള സിനിമയില്‍ യക്ഷികഥകളും ഹൊറര്‍ സിനിമകളും ഒട്ടേറെ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വാര്‍പ്പുമാതൃകയില്‍ നിന്ന് മാറിയുള്ള ഹൊറര്‍ സിനിമകള്‍ സംഭവിച്ചത് രാഹുല്‍ സദാശിവന്റെ വരവോടെയാണ്. തന്റെ ആദ്യസിനിമയായ റെഡ് റെയ്‌നില്‍ അന്യഗ്രഹജീവികളെ രാഹുല്‍ പ്രമേയമാക്കിയെങ്കിലും അന്ന് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ സിനിമയായ ഭൂതകാലത്തിലൂടെ മലയാളത്തിലെ ഹൊറര്‍ സിനിമാ ശാഖയില്‍ തന്റെ ഇടം സ്വന്തമാക്കാന്‍ രാഹുലിനായിരുന്നു.